കാഞ്ഞിരപ്പളളി : ഏവര്‍ക്കും ഓണം ആഘോഷിക്കുവാന്‍ പുറമേയുളള കടകളിലെ വിലയില്‍ നിന്നും താഴ്ന്ന വിലയ്ക്ക് പച്ചക്കറികള്‍, നാടന്‍ ഏത്തക്കുലകള്‍ എന്നിവ ക്യഷി വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി കാഞ്ഞിരപ്പളളി സിവില്‍ സ്റ്റേഷന് എതിര് വശത്തുളള പഞ്ചായത്ത് വക കെട്ടടത്തില്‍ ഇന്നു മുതല്‍ 4-ാം തീയതി വരെ തുറന്ന് പ്രവര്‍ത്തിക്കും.പ്രധാനമായും നാട്ടിലെ കര്‍ഷകരുടെ ഉല്പന്നങ്ങള് ന്യായവില നല്കി ഇവിടെ എടുത്ത് വിഷ രഹിത ഉല്പന്നങ്ങള് ഗുണഭോക്താക്കളില്‍ എത്തിക്കുന്നു.കൂടാതെ സംസ്ഥാന ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പച്ചക്കറികള്‍ എത്തുന്നുണ്ട്.കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് തങ്കപ്പന് ڇഓണ വിപണി 2025ڈ ഉല്‍ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ڇഓണ സമ്യദ്ധിയുടെڈ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീലാ നസീര്‍,ഡാനി ജോസ്,ക്യഷി ഓഫീസര്‍ ഡോ.അര്‍ച്ചന എ.കെ,ക്യഷി അസിസ്റ്റന്റാമാരായ ഷൈന്‍ ജെ,രാജിത കെ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
