പത്തനംതിട്ട : ജില്ലാ ആയുർവേദ ആശുപത്രിക്ക് ആയുഷ് കായകൽപ് കമൻഡേഷൻ അവാർഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുരസ്‌കാരച്ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെ. മിനി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സൂസൻ ബ്രൂണോ, ഡിപിഎം ഡോ. അഖില, മുൻ എസ്എംഒ ഡോ.ജി.എൽ മഞ്ജു, ഡോ. ശ്രീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെർല ബീഗം, ജില്ലാ ഡിവിഷൻ മെമ്പർ സാറാ തോമസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ആശുപത്രിയിലെ മികച്ച ശുചിത്വവും, ഇൻഫെക്ഷൻ കൺട്രോളും മാലിന്യ സംസ്‌കരണവും അടിസ്ഥാന സൗകര്യങ്ങളും രോഗികൾക്കുള്ള മികച്ച പരിചരണവും മൂലമാണ് ഈ അംഗീകാരം ലഭിച്ചത്. 92.78 ശതമാനം മാർക്കോടുകൂടി കമൻഡേഷൻ അവാർഡും സമ്മാനത്തുകയായ 1.50 ലക്ഷം രൂപയും നേടി. ഇതിനോടൊപ്പം കായകല്പ് റീൽ മത്സരത്തിൽ കമൻഡേഷൻ അവാർഡും ലഭിച്ചു.