കോഴിക്കോട് : ഫറോക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപ്പിടിത്തം. നവീകരണ പ്രവർത്തനത്തിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്.ടാങ്കിന്റെ വെൽഡിങ് ജോലിക്കിടെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് എത്തി തീയണച്ചു.