ന്യൂഡൽഹി : ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായിജപ്പാനിലെത്തുന്നത്. തുടർന്ന് 31നും സെപ്റ്റംബർ ഒന്നിനും ചൈനയും സന്ദർശിക്കും.ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് മോദി ചൈന സന്ദർശിക്കുന്നത്. ഒന്നിന് റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനുമായും മോദി ചർച്ച നടത്തുന്നുണ്ട്.
യുഎസുമായി വ്യാപാരക്കരാറിലേർപ്പെടാൻ നേരത്തേ തീരുമാനിച്ച യാത്രയാണ് ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ റദ്ദാക്കിയത്. യുഎസിൽ ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനായാണു പ്രതിനിധി യുഎസിലേക്ക് പോകാനിരുന്നത്.