കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 – 2025 അധ്യയനവർഷത്തിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും പാസ്സായ, 75 പോയിന്റും അതിൽ കൂടുതലും വാങ്ങിയ വിദ്യാർഥികളിൽ നിന്നും പ്ലസ് ടു/ വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എസ് എസ് എൽ സി/ ടി എച്ച് എസ് എൽ സി പരീക്ഷയിൽ 70 പോയിന്റും പ്ലസ് ടു/ വി എച്ച് എസ് ഇ പരീക്ഷയിൽ 80 പോയിന്റും മതിയാകും.

സർക്കാർ/എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച് പരീക്ഷ ആദ്യ അവസരത്തിൽ പാസ്സായ വിദ്യാർഥികളെ പരിഗണിക്കും. പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിച്ചവരും 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഇല്ലാതെ പണമടച്ചവരുമായിരിക്കണം. അപേക്ഷാഫോമിൻ്റെ മാതൃകയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.agriworkersfund.org എന്ന വെബ് സൈറ്റോ ക്ഷേമനിധി ഓഫീസോ സന്ദർശിക്കുക. അപേക്ഷ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും.

11 thoughts on “കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

  1. Your blog is a testament to your dedication to your craft. Your commitment to excellence is evident in every aspect of your writing. Thank you for being such a positive influence in the online community.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!