താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം നി​രോ​ധി​ച്ചു

വ​യ​നാ​ട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് മണ്ണും കല്ലും റോഡിലേക്ക് വീഴുന്നത് കാരണമാണ് അധികൃതർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അടിവാരം, വൈത്തിരി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്.വ​യ​നാ​ട് ചു​രം വ്യൂ ​പോ​യി​ന്‍റി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മേ​ഖ​ല​യി​ലെ ദ്ര​വി​ച്ച പാ​റ​ക​ളാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ താ​ഴേ​ക്ക് പൊ​ട്ടി​യി​റ​ങ്ങി​യ​ത്. ഏ​ക​ദേ​ശം 30 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് പാ​റ​യും മ​ണ്ണും മ​ര​ങ്ങ​ളും ഒ​ലി​ച്ചി​റ​ങ്ങി​യ​ത്. റോ​ഡി​ൽ നിന്നും പാ​റ​ക​ൾ കം​പ്ര​സ​ർ, ഹി​റ്റാ​ച്ചി ബ്രെ​ക്ക​ർ ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യാ​ണ് റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത്.

മ​ണ്ണി​ടി​ഞ്ഞ പ്ര​ദേ​ശ​ത്ത് ജി​യോ​ള​ജി – മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഇ​നി​യും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രു​ന്നു.

മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യാ​ൽ ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​ദ​ഗ്ധ സ​മി​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന:​സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ൽ ചു​രം വ​ഴി രാ​വി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു.

ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നത് തടയാൻ മണ്ണിടിഞ്ഞ ഭാഗത്ത് ലോഹവല സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ ഗതാഗത നിയന്ത്രണങ്ങൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ പരിശോധനയ്ക്ക് ശേഷം സ്ഥിതിഗതികളിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!