ആ​ഗോള അയ്യപ്പസം​ഗമം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി; സെപ്റ്റംബർ 3 ന് പരി​ഗണിക്കും

കൊച്ചി: ശബരിമലയിലെ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എം നന്ദകുമാര്‍, ബി ജെ പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി വിസി അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വം കടമകളില്‍ നിന്ന് മാറുന്നുവെന്നും ഹർജിക്കാർ പറയുന്നു. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കുന്നതായും ഹര്‍ജിയിൽ പറയുന്നുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യൻ സംഗമവും നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹർജികൾ സെപ്റ്റംബര്‍ 3ന് അവധിക്കാല ബെഞ്ച് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!