സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌ക്കാരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024 -ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌ക്കാരത്തിനുള്ള നോമിനേഷനും മികച്ച യുവജന ക്ലബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യുക. സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ്, ദ്യശ്യ മാധ്യമം), കല, സാഹിത്യം, കായികം(വനിത, പുരുഷന്‍), സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ ഒമ്പത്പുരസ്‌ക്കാരങ്ങള്‍ നല്‍കും. സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ. അവളിടം ക്ലബ്ബുകള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നല്‍കുന്നു. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബുകളെയാണ് സംസ്ഥാനതല അവാര്‍ഡിനായി പരിഗണിക്കുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും, ലഭിക്കും. അവസാന തീയതി സെപ്തംബര്‍ 10. വിവരങ്ങള്‍ക്ക്: www.ksywb.kerala.gov.in.

12 thoughts on “സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌ക്കാരം

  1. Автор статьи представляет разнообразные факты и статистику, оставляя решение оценки информации читателям. Это сообщение отправлено с сайта https://ru.gototop.ee/

  2. Эта статья – источник ценной информации! Я оцениваю глубину исследования и разнообразие рассматриваемых аспектов. Она действительно расширила мои знания и помогла мне лучше понять тему. Большое спасибо автору за такую качественную работу!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!