തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി സംസ്ഥാന ശില്പശാല

കേരളത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയും: രാജീവ് ചന്ദ്രശേഖര്‍ കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സംഘടനാതലത്തില്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കോട്ടയത്ത് ബിജെപി
സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ്
ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്‌തു. കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസായ
എ.ബി. വാജ്‌പേയി ഭവനില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ
തെരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നു.തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ
മുന്നേറ്റം നടത്താന്‍ കഴിയും. ‘വികസിത കേരളം ബിജെപി’ യിലൂടെ എന്ന
മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജീവ്
ചന്ദ്രശേഖര്‍ പറഞ്ഞു. നരേന്ദ്ര
മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാനും,
പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനുമായി ഹെല്‍പ്പ് ഡെസ്‌കിന്റെ
പ്രവര്‍ത്തനവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍
സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ഷോണ്‍
ജോര്‍ജ് എന്നിവര്‍ക്ക് പുറമെ സംസ്ഥാനത്തെ 30 സംഘടനാ ജില്ലാ പ്രസഡന്റുമാര്‍,
മറ്റ് സംസ്ഥാനതല നേതാക്കള്‍, മേഖല പ്രഭാരിമാര്‍, പ്രസിഡന്റുമാര്‍, ജനറല്‍
സെക്രട്ടറിമാര്‍, ജില്ലാ പ്രഭാരിമാര്‍, പ്രസിഡന്റുമാര്‍, ജനറല്‍
സെക്രട്ടറിമാര്‍ തുടങ്ങിയവരും ശില്പശാലയുടെ ഭാഗമായി

8 thoughts on “തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി സംസ്ഥാന ശില്പശാല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!