തിരുവനന്തപുരം :കേരളത്തിലെ സാമൂഹ്യസുരക്ഷ,ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ മാസ്റ്ററിംഗിനനുവദിച്ച സമയം നാളെ ,ആഗസ്റ്റ് 24 നു അവസാനിക്കുമ്പോൾ അക്ഷയ സംരംഭകരുടെ ആവശ്യപ്രകാരം മസ്റ്ററിംഗ് സെപ്റ്റംബർ 10 വരെ നീട്ടിവച്ച് ഉത്തരവായി .ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയാണ് സർക്കാർ പെൻഷൻ മസ്റ്ററിംഗിന് അക്ഷയ കേന്ദ്രങ്ങൾക്ക് സമയപരിധി നിശ്ചയിച്ചിരുന്നത് ..
എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം 10 ശതമാനം മസ്റ്ററിംഗ് കൂടി പൂർത്തിയാകാനുണ്ടന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു . .പ്രത്യേകിച്ച് മലബാർ മേഖലയിലും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും കടുത്ത മഴക്കെടുതി സംരംഭകരെയും പെൻഷൻ ഗുണഭോക്താക്കളെയും വലച്ചു .ഇതിനാൽ തന്നെ അക്ഷയ സംരംഭക സംഘടനകൾ മുഖ്യ മന്ത്രിയെയും ധനകാര്യവകുപ്പ് മന്ത്രിയെയും അക്ഷയ ഡയറക്ടറേയും നേരിട്ട് കണ്ട് ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് (ഫെയ്സ് ),എ ഐ ടി ഈ (സി ഐ ടി യൂ ) എന്നീ സംഘടനകൾ മസ്റ്ററിംഗ് നീട്ടിവയ്ക്കണമെന്ന് നിവേദനംനൽകി .
ഇതേ തുടർന്നാണ് മസ്റ്ററിംഗ് സമയം സെപ്റ്റംബർ 10 വരെ നീട്ടിയിരിക്കുന്നത് .
