നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ഡോ. അൻസാർ ആർ. എൻ (47) അന്തരിച്ചു

കൊട്ടാരക്കര :നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ഡോ. അൻസാർ ആർ. എൻ (47) അന്തരിച്ചു. ഏതാനും ദിവസം മുമ്പ് ഒരു ചടങ്ങിൽ പ്രസംഗിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് ആശുപത്രിയിലായിരുന്നു.

സംസ്കാരം നാളെ (20/8/2025 )ബുധൻ രാവിലെ പത്തു മണിക്ക് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

കൽപ്പറ്റ ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച

ഡോ. അൻസർ, എ.കെ.ജി.സി.ടിയുടെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്നു.

വിവിധ കോളേജുകളിൽ സേവനമനുഷ്ഠിച്ചതിനുശേഷം നാഷണൽ സർവ്വീസ് സ്കീമിൻ്റെ സംസ്ഥാന കോ- ഓർഡിനേറ്റർ ആയി നിയമിതനായി .

എൻ.എസ്.എസിനെ മികച്ച നിലയിൽ നയിക്കുകയും ദേശീയ പുരസ്കാരമടക്കം നിരവധി ബഹുമതികൾ നേടുകയുമുണ്ടായി.

5 thoughts on “നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ഡോ. അൻസാർ ആർ. എൻ (47) അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!