കോട്ടയം :സർക്കാരിന്റെ ഔദ്യോഗിക സേവനദാതാക്കളായ “അക്ഷയ ” കേന്ദ്രങ്ങളുടെ സേവനങ്ങൾ ഗാനരൂപത്തിൽ ചിട്ടപ്പെടുത്തിയ ആൽബം വൈറലാകുന്നു .മലയാളത്തിലെ പ്രശസ്തമായ സിനിമയുടെ ഗാനത്തിന്റെ വരികളുടെ ഈണത്തോടെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .അക്ഷയയുടെ എല്ലാ സേവനങ്ങളും തന്നെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .മാത്രമല്ല വ്യാജ സേവനകേന്ദ്രങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും ഉണ്ട് .കാസർഗോഡ് കാഞ്ഞങ്ങാട് അക്ഷയ സംരംഭകനായ പ്രമോദ് കെ റാം ആണ് ആൽബത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് .ഗാനം ആലപിച്ചിരിക്കുന്നത് രഞ്ജിത് വെള്ളിക്കോത്ത് ആണ് .
അക്ഷയ സേവനങ്ങളുടെ ലോകം മനസിലാക്കുവാൻ എല്ലാവരെയും “അക്ഷയ തന്നെ വേണം ” ആൽബം കാണുന്നതിന് ക്ഷണിക്കുന്നു .