തിരുവനന്തപുരം : 2025 ആഗസ്ത് 13

Download
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പിന്റെ (DFS) രാജ്യവ്യാപക സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ പൂര്‍ത്തീകരണ പ്രചാരണ പരിപാടിയുടെ ഭാഗമായി, കോട്ടയം ജില്ലയിൽ ജനസുരക്ഷ ക്യാമ്പയ്‌ൻ സംഘടിപ്പിച്ചു . ആർപ്പൂക്കര പഞ്ചായത്തിൽ മറ്റ് ബാങ്ക് ശാഖകളുമായി സഹകരിച്ച് എസ്ബിഐയുടെ (RBO 1 കോട്ടയം) ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ ജോസ് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എഒ ഡിജിഎം (ബി&ഒ) ശ്രീ. മനോജ് കുമാർ പത്ര പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ 1 കോട്ടയം റീജിയണൽ മാനേജർ ശ്രീ. പ്രദീപ് ചന്ദ്രൻ, സിഡിഎസ് ചെയർപേഴ്‌സൺ ശ്രീമതി പുഷ്പ കിഷോർ, ബാങ്ക് ഉദ്യോഗസ്ഥർ, ഗ്രാമപ്രദേശങ്ങളിലെ വിവിധ വാർഡുകളിൽ നിന്നുള്ള അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 85 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുക്കുകയും ക്യാമ്പിൽ വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. സൈബർ സുരക്ഷയെയും സാമൂഹിക സുരക്ഷാ പദ്ധതികളെയും കുറിച്ചുള്ള ബോധവൽക്കരണ സെഷൻ CFL കോർഡിനേറ്റർ ശ്രീ. രാഹുൽ രാജു നയിച്ചു.
സെപ്റ്റംബർ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ പ്രചാരണം. ഇതിന്റെ ഭാഗമായി നിലവിലുള്ള ജൻ ധൻ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കൽ, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിർന്നവർക്കായി ജൻ ധൻ യോജന അക്കൗണ്ടുകൾ തുറക്കൽ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേർക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്നുണ്ട്.