മൂന്ന് മാസത്തെ പഞ്ചായത്ത് തല ജനസുരക്ഷ പ്രചാരണം ഇടുക്കിയിൽ പുരോ​ഗമിക്കുന്നു

വണ്ണപ്പുറം ​ഗ്രാമപഞ്ചായത്തില്‍ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം : 2025 ആഗസ്ത് 13

Download

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാജ്യവ്യാപക പ്രചാരണ പരിപാടി ഇടുക്കി ജില്ലയിൽ പുരോ​ഗമിക്കുന്നു.  2025 ഓ​ഗസ്റ്റ് 12 ന് വണ്ണപ്പുറം ​ഗ്രാമപഞ്ചായത്തിലും ക്യാമ്പയ്ൻ സംഘടിപ്പിച്ചു. ലീഡ് ബാങ്കിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്തവർക്കായി   സാമ്പത്തിക സാക്ഷരതാ ക്ലാസുകളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്,  എൽ‌ഡി‌എം എന്നിവർ സന്നിഹിതരായിരുന്നു.

Download

സെപ്റ്റംബർ 30 വരെ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണത്തിൻ്റെ ഭാഗമായി നിലവിലുള്ള ജൻ ധൻ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കൽ, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിർന്നവർക്കായി ജൻ ധൻ യോജന അക്കൗണ്ടുകൾ തുറക്കൽ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേർക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!