തെരഞ്ഞെടുപ്പ് സംവിധാനം ശുദ്ധീകരിക്കൽ: 334 RUPP-കളെ ഒഴിവാക്കി ECI

ന്യൂഡൽഹി : 2025 ആഗസ്ത് 9 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29A വകുപ്പിലെ വ്യവസ്ഥകൾ പ്രകാരമാണു രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ (ദേശീയ/സംസ്ഥാന/RUPP-കൾ) ECI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിലവിൽ, 6 ദേശീയ കക്ഷികളും, 67 സംസ്ഥാന കക്ഷികളും, രജിസ്റ്റർചെയ്തെങ്കിലും അംഗീകൃതമല്ലാത്ത 2854 രാഷ്ട്രീയ കക്ഷികളും (RUPP-കൾ) ECI-യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. (അനുബന്ധം: ദേശീയ-സംസ്ഥാന കക്ഷികളുടെ പട്ടിക)

രാഷ്ട്രീയ കക്ഷികളുടെ രജിസ്ട്രേഷൻ മാർഗനിർദേശങ്ങളിൽ പറയുന്നത്, ഒരു പാർട്ടി ആറുവർഷത്തേക്കു തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെങ്കിൽ, ആ പാർട്ടിയെ രജിസ്റ്റർചെയ്ത പാർട്ടികളുടെ പട്ടികയിൽനിന്നു നീക്കം ചെയ്യുമെന്നാണ്.

കൂടാതെ, 1951-ലെ RP നിയമത്തിലെ 29A വകുപ്പനുസരിച്ച്, രജിസ്ട്രേഷൻ സമയത്തു പാർട്ടികൾ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. മാത്രമല്ല, അ‌തിലുണ്ടാകുന്ന മാറ്റങ്ങൾ കാലതാമസംവരുത്താതെ കമ്മീഷനെ അറിയിക്കുകയും വേണം.

നേരത്തെ, 2025 ജൂണിൽ, മുകളിൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട്, 345 RUPP-കളുടെ പരിശോധന നടത്താൻ ECI സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും CEO-മാർക്കു നിർദേശം നൽകിയിരുന്നു.

CEO-മാർ അന്വേഷണങ്ങൾ നടത്തുകയും ഈ RUPP-കൾക്കു കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഓരോ കക്ഷിക്കും പ്രത്യേകം വാദംകേൾക്കലിലൂടെ പ്രതികരിക്കാനും അവരുടെ കേസ് അവതരിപ്പിക്കാനും അവസരവും നൽകി.

തുടർന്ന്, CEO-മാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ആകെയുള്ള 345 RUPP-കളിൽ 334 RUPP-കൾ മുകളിൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ശേഷിക്കുന്ന കേസുകൾ പുനഃപരിശോധനയ്ക്കായി CEO-മാർക്കു തിരികെ അയച്ചു.

എല്ലാ വസ്തുതകളും CEO-മാർ നൽകിയ ശുപാർശകളും പരിഗണിച്ച ശേഷം, 334 RUPP-കളെ പട്ടികയിൽനിന്നു കമ്മീഷൻ ഒഴിവാക്കി (ലിങ്ക്: https://www.eci.gov.in/list-of-political-parties). ഇപ്പോൾ, ആകെയുള്ള 2854 RUPP-കളിൽ അ‌വശേഷിക്കുന്നത് 2520 എണ്ണമാണ്. തെരഞ്ഞെടുപ്പു സംവിധാനം ശുദ്ധീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സമഗ്രവും നിരന്തരവുമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ ഒഴിവാക്കൽ നടപടി.

1951-ലെ RP നിയമത്തിലെ 29B, 29C വകുപ്പുകളിലെ വ്യവസ്ഥകൾക്കൊപ്പം ആദായനികുതി നിയമം, 1968-ലെ തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ (സംവരണവും അലോട്ട്‌മെന്റും) ഉത്തരവ് എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകളും ചേർത്തുവായിക്കുമ്പോൾ ഈ RUPP-കൾക്ക് ഇനി ആനുകൂല്യമൊന്നും ലഭിക്കില്ല. ഈ ഉത്തരവിൽ പരാതിയുള്ള ഏതൊരു കക്ഷിക്കും ഉത്തരവു ലഭിച്ച് 30 ദിവസത്തിനുള്ളിൽ കമ്മീഷനിൽ അപ്പീൽ നൽകാം.

അ‌നുബന്ധം

അംഗീകൃത ദേശീയ പാർട്ടികൾ

ക്രമ നമ്പർരാഷ്ട്രീയ പാർട്ടിയുടെ പേര്
1ആം ആദ്മി പാർട്ടി
2ബഹുജൻ സമാജ് പാർട്ടി
3ഭാരതീയ ജനത പാർട്ടി
4കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
5ഇന്ത്യൻ നാഷണൽ കോൺഗ്രസ്
6നാഷണൽ പീപ്പിൾസ് പാർട്ടി

അംഗീകൃത സംസ്ഥാന പാർട്ടികൾ

ക്രമ നമ്പർരാഷ്ട്രീയ പാർട്ടിയുടെ പേര്ക്രമ നമ്പർക്രമ നമ്പർ
1AJSU പാർട്ടി2അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
3അ‌ഖിലേന്ത്യ ഫോർവേഡ് ബ്ലോക്ക്4അഖിലേന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ
5അ‌ഖിലേന്ത്യ NR കോൺഗ്രസ്6അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ്
7അ‌ഖിലേന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്8അപ്നാ ദൾ (സോണിലാൽ)
9അസം ഗണ പരിഷത്ത്10ഭാരത് ആദിവാസി പാർട്ടി
11ഭാരത് രാഷ്ട്ര സമിതി12ബിജു ജനതാദൾ
13ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്14സിറ്റിസൺ ആക്ഷൻ പാർട്ടി – സിക്കിം
15കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ16കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) (ലിബറേഷൻ)
17ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം18ദ്രാവിഡ മുന്നേറ്റ കഴകം
19ഗോവ ഫോർവേഡ് പാർട്ടി20ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
21ഇന്ത്യൻ നാഷണൽ ലോക്ദൾ22ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
23ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര24ജമ്മു-കശ്മീർ നാഷണൽ കോൺഫറൻസ്
25ജമ്മു – കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി26ജമ്മു-കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
27ജനസേന പാർട്ടി28ജനതാദൾ (സെക്കുലർ)
29ജനതാദൾ (യുണൈറ്റഡ്)30ജനനായക് ജനതാ പാർട്ടി
31ജനതാ കോൺഗ്രസ് ഛത്തീസ്ഗഢ് (ജെ)32ഝാർഖണ്ഡ് മുക്തി മോർച്ച
<p class=”ydp1e0b4a51MsoNormal” style=”margin-top:4.9pt;margin-right:0cm;margin-bottom: 0cm;margin-left:4.9pt;margin-bottom:.0001pt;line-height:normal”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!