കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ജില്ലാ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പാക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ എന്ന സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 27, 28, 29 തീയതികളിൽ മാമൻ മാപ്പിള ഹാളിൽ വനിതാ സംരംഭകരെ ഉൾപ്പെടുത്തി നടത്തുന്ന പ്രദർശനവിപണനമേളയിൽ വനിതാ സംരംഭകർക്ക് വാടകരഹിതമായി സ്റ്റാളുകൾ അനുവദിക്കുന്നു. താത്പര്യമുള്ളവർ വ്യക്തിഗത അപേക്ഷ വെള്ള പേപ്പറിൽ തയ്യാറാക്കി 2025 ഓഗസ്റ്റ് 13ന് മുൻപ് കളക്ടറേറ്റിലെ ജില്ലാ വനിതാശിശുവികസന ഓഫീസിൽ നൽകണം. ഫോൺ: 0481 2961272.
(കെ.ഐ.ഒ.പി.ആർ. 2007/2025)
പഠനമുറി: അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിർമിക്കാൻ ധനസഹായം അനുവദിക്കുന്ന പഠനമുറി പദ്ധതിപ്രകാരം 2025-26 വർഷം അർഹരായവരിൽനിന്ന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം വരെ കുടുംബ വാർഷികവരുമാനമുള്ള സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്‌നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ചുമുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതിവിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വീട് 800 ചുതരശ്രഅടിയിൽ കൂടുതൽ വിസ്തീർണമുള്ളതാകരുത്. വകുപ്പിൽനിന്നും മറ്റു ഏജൻസികളിൽനിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരായിരിക്കണം. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 30 വൈകിട്ട് അഞ്ചുവരെ. അപേക്ഷാ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2562503.
(കെ.ഐ.ഒ.പി.ആർ. 2008/2025)
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അധ്യയന വർഷം എട്ടാം ക്ലാസുകളിലെ 35 വിദ്യാർഥിനികൾക്ക് ആവശ്യമായ എസ്.പി.സി. യൂണിഫോം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ/ വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. സ്മോൾ, മീഡിയം, ലാർജ് എന്നീ അളവുകളിലെ ആകെ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ഓഗസ്റ്റ് 11 മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം നാലു മണിക്ക് തുറക്കും. ഫോൺ: 0481-2530399.
(കെ.ഐ.ഒ.പി.ആർ. 2009/2025)
തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ നിയമനം
കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ്,പഞ്ചകർമ്മ അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 20- 50 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ എന്നിവ സഹിതം ഹാജരാകണം. തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ് എന്നിവർക്ക് ഓഗസ്റ്റ് 13 രാവിലെ 10.30നും മൾട്ടിപർപ്പസ് വർക്കർക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ് അഭിമുഖം. ഫോൺ: 0481-2951398.
അസാപ്പ് കേരളയിൽ വോക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ പത്തനംതിട്ടയിലെ വാഹന ഡീലർമാരായ ഐശ്വര്യ ടി.വി.എസ്സിലേയ്ക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരത്തിന് ഫോൺ: 9495999688, 9496085912.
(കെ.ഐ.ഒ.പി.ആർ. 1994/2025)
സ്‌കോളർഷിപ്പ്: അപേക്ഷാത്തീയതി നീട്ടി
കോട്ടയം: ജില്ലയിൽ പോസ്റ്റ്മെട്രിക് തലത്തിൽ പഠനം നടത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14 വരെ നീട്ടിയതായി സംയോജിത പട്ടികവർഗ്ഗ വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന്് ഫോൺ: 04828202751.
(കെ.ഐ.ഒ.പി.ആർ. 1995/2025)
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കോട്ടയം: കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജിസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകളിലേക്കും
മറ്റ് തൊഴിലധിഷ്ടിത ഡിപ്ലോമ കോഴ്സുകളായ എ.ആർ., വി.ആർ ആൻഡ് എം.ആർ., മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയിലേക്കുമാണ് പ്രവേശനം. യോഗ്യത: എസ്.എസ്.എൽ.സി /പ്ലസ് ടു/ ഐ.ടി.ഐ/ഡിഗ്രി/ഡിപ്ലോമ/ബി.ടെക്ക്. ഫോൺ: 9605404811/6282129387.
(കെ.ഐ.ഒ.പി.ആർ. 1996/2025)
ടെൻഡർ ക്ഷണിച്ചു
കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ, വെള്ളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള മിൽമ സൊസൈറ്റികൾ, മറ്റ് പ്രാദേശിക ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് 2.30നകം അതത് പഞ്ചായത്ത്/സെക്ടർ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. ഫോൺ: 8281999155,9446097244.
(കെ.ഐ.ഒ.പി.ആർ. 1997/2025)
ടെൻഡർ ക്ഷണിച്ചു
കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ,വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന് താൽപ്പര്യമുളള കെപ്കോ, മറ്റ് പ്രാദേശിക മുട്ടവിതരണക്കാർ, കുടുംബശ്രീ സംരഭകർ എന്നിവരിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് അതാത് പഞ്ചായത്ത്/ സെക്ടർ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 8281999155, 9446097244.
(കെ.ഐ.ഒ.പി.ആർ. 1998/2025)
മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ്
കോട്ടയം: ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറുമാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി,നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 7994449314.
(കെ.ഐ.ഒ.പി.ആർ. 1999/2025)
ലാബ് ടെക്നീഷ്യൻ നിയമനം
കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ലാബ് ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 12 വൈകുന്നേരം അഞ്ചുമണി. വിശദവിവരത്തിന്് https://www.nam.kerala.gov.in-careers opportunities- National AYUSH Mission സന്ദർശിക്കുക. ഫോൺ: 0481-2991918.
(കെ.ഐ.ഒ.പി.ആർ. 2000/2025)
അപ്രന്റീസ് നിയമനം: രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ടയർ നിർമാണ കമ്പനിയായ എം.ആർ.എഫ്. പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അഭിമുഖത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാം ക്ലാസ്സ് മുതൽ ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലേക്ക് 18 മുതൽ 35 വരെ പ്രായമുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താല്പര്യമുള്ളവർ ഓഗസ്റ്റ് 16ന് മുമ്പായി bit.ly/MCCKTM3 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2731025, 9495628626.
(കെ.ഐ.ഒ.പി.ആർ. 2001/2025)
പോളിടെക്നിക് പ്രവേശനം
കോട്ടയം: 2025-26 അധ്യയന വർഷത്തിലെ പോളിടെക്നിക് പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് എട്ടിന് കോളജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ ആരംഭിക്കും. പുതിയ അപേക്ഷകർക്ക് രാവിലെ ഒൻപതിന് കോളേജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് മുഖേന ഫീസ് അടച്ച് അപേക്ഷ നൽകാം. എസ്.എസ്.എൽ.സി, ടി.സി, സി.സി, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നിർദ്ദിഷ്ട ഫീസ്, പി.ടി.എ. ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം. മറ്റ് പോളിടെക്നിക്ക് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ സ്ലിപ്പ്, പി.ടി.എ. ഫണ്ട് മുതലായവ സഹിതവും രക്ഷിതാവിനോടൊപ്പം എത്തണം. ബാക്കിവരുന്ന ഒഴിവുകളിലേക്ക് ഓഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക് www.polyadmission.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ:9895498038.
(കെ.ഐ.ഒ.പി.ആർ. 2002/2025)
ഗസ്റ്റ് ലക്ചറർ
കടുത്തുരുത്തി: കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്‌നിക് കോളജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചററെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബിടെക് വിജയമാണ് യോഗ്യത. അഭിമുഖം ഓഗസ്റ്റ് 11-ന് രാവിലെ 10.30-ന്. ഫോൺ: 04829 295131.