കണ്ണൂർ: ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരികൾക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. മാലിന്യസംസ്ക്കരണ മേഖലയിലും ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതിയാകും. പ്രായപരിധി: 35 വയസ്. സമർപ്പിക്കേണ്ട രേഖകൾ: കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്. ആഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷകർ കൊറിയർ / തപാൽ / നേരിട്ട് സമർപ്പിക്കാം. അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 – 2724600.