ജില്ലാ ക്ഷീരസംഗമം കാഞ്ഞിരപ്പളളി

കാഞ്ഞിരപ്പളളി : ക്ഷീര വികസന വകുപ്പ്, കോട്ടയം ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തമ്പലക്കാട് നോര്‍ത്ത് ക്ഷീര സംഘത്തിന്‍റെ അതിധേയത്വത്തില്‍ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമം 2025 ആഗസ്റ്റ് 21,22,23 തീയതികളില്‍ വിവിധ പരിപാടികളോടെ തമ്പലക്കാട് സെന്‍റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതിന്‍റെ സ്വാഗത സംഘയോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എം.എല്‍.എ യോഗം ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ 72 പഞ്ചായത്തുകളിലായി 11 ബ്ലോക്കുപഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന 272 ക്ഷീര സംഘങ്ങളിലെ ആയിരക്കണക്കിന് ക്ഷീര കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടി ക്ഷീരവികസന-മ്യഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി,സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാര്‍,എം.പിമാര്‍,ത്രിതലപഞ്ചായത്ത് ഭാരവാഹികള്‍,ക്ഷീരവികസന വകുപ്പ് മേധാവികള്‍, ക്ഷീര സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കന്നുകാലി പ്രദര്‍ശനം ക്ഷിര കര്‍ഷകര്‍ക്കുളള ശില്‍പശാലകള്‍, ക്ഷീരജാലകം, എക്സിബിഷന്‍,ഗവ്യജാലകം, ക്ഷീരപ്രഭ, കര്‍ഷക സെമിനാര്‍, നാട്ടറിവുകള്‍,ക്ഷീര കര്‍ഷകരുടെ കലാസദ്ധ്യ, വിളംമ്പരവാഹനറാലി,പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്,ജീല്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍,ക്ഷീര വികസന വകുപ്പ് ജില്ലാ ഡയറക്ടര്‍ ശാരദ സി.ആര്‍, അസി.ഡയറക്ടര്‍,ബിജി വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി ചെയര്‍പേഴ്സണ്‍മാരായ റ്റി.ജെ മോഹനന്‍, ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ് ക്യഷ്ണകുമാര്‍,രത്നമ്മ രവീന്ദ്രന്‍,ഡാനി ജോസ്,അനുഷിജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമി ഇസ്മയില്‍, മെമ്പര്‍മാരായ ബേബി വട്ടയ്ക്കാട്ട്, രാജു തേക്കുംതോട്ടം, അമ്പിളി ഉണ്ണിക്യഷ്ണന്‍, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ റ്റി.എസ് ഷീഹാബുദ്ദീന്‍, തമ്പലക്കാട് നോര്‍ത്ത് സംഘം സെക്രട്ടറി സണ്ണി ജേയ്ക്കബ് തുടങ്ങിയവര്‍ നേത്യത്വം നല്‍കുന്ന വിവിധ കമ്മറ്റികള്‍ രൂപികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!