വെച്ചൂച്ചിറ:വെച്ചൂച്ചിറയിൽ നായയുടെ കടിയേറ്റത് നാല് പേർക്കാണ്. വിദ്യാർത്ഥിനിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടിപ്പോയ നായ പിന്നീട് മൂന്ന് പേരെ കടിച്ചു. ശേഷം നായയെ റോഡിൽ വണ്ടി ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കടിയേറ്റവരെ ആദ്യം എത്തിച്ചത് BMC ഹോസ്പിറ്റലിലാണ് . ആദ്യം കടിയേറ്റ പെൺകുട്ടിയുടെ മുറിവ് വൃത്തിയാക്കി എരുമേലിയിൽ നിന്നും ആംബുലൻസ് വരുത്തി. കുട്ടിയെ കാഞ്ഞിരപ്പളി ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ അടുത്ത കടി കിട്ടിയ നിതീഷിനെ കൊണ്ടുവരികയും അതും പ്രഥമ ശുശ്രൂഷ നൽകി കൊണ്ടിരുന്നപ്പോഴാണ് മൂന്നാമത് കവലയിൽ നിന്നും രണ്ട് കാലിലും കടിയേറ്റ് ജോജിയെ ചോരയിൽ കുളിച്ച് എത്തുന്നത്. ഇവരെ എല്ലാവരെയും പ്രഥമ ശുശ്രൂഷ നൽകി പല ആംബുലൻസിലായി കയറ്റി വിട്ട് ബി എം സി ആശുപത്രിയിലെ ഡോ. മനു വർഗീസിന്റെ നേതൃത്വത്തിലായിരുന്നു. സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ:ജേക്കബ് പാണ്ടിയാംപറമ്പിൽ, പഞ്ചായത്ത് അംഗവും സിപിഎം ഏരിയാ കമ്മറ്റി അംഗവുമായ ഷാജി കൈപ്പുഴ എന്നിവരും എത്തിയിരുന്നു .
