തിരുവനന്തപുരം : 30 ജൂലൈ 2025


കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനും തദ്ദേശീയ വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ
നരേന്ദ്ര മോദിയുടെ ‘സ്വാശ്രയ-വികസിത ഇന്ത്യ’ എന്ന പ്രതിജ്ഞയെ പുതിയൊരു
മാനത്തിലേക്ക് കൊണ്ടുപോകുന്നതിനായി, ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ,
ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിലെ ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ
(കെവിഐസി) ചെയർമാൻ ശ്രീ മനോജ് കുമാർ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തി.
സന്ദർശന വേളയിൽ, തിരുവനന്തപുരത്തു നടന്ന “ഖാദി സംവാദ്” എന്ന പരിപാടിയില്‍
200-ലധികം കരകൗശല വിദഗ്ധരുമായും വിദ്യാർത്ഥികളുമായും കേരളത്തിലെ 15 ഖാദി
സ്ഥാപനങ്ങളിൽ നിന്നുള്ള 50 പ്രതിനിധികളുമായും ചെയർമാൻ സംവദിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഗ്രാമീണ
സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത കരകൗശല വിദഗ്ധരെ
ഉത്തേജിപ്പിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, കേരളത്തിലെ ഖാദി,
ഗ്രാമ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കരകൗശല ക്ഷേമവുമായി
ബന്ധപ്പെട്ട പദ്ധതികൾ കെവിഐസി തുടർന്നും വിപുലീകരിക്കുമെന്ന് അവർക്ക് ഉറപ്പ്നൽകി.

സംസ്ഥാനത്തുടനീളമുള്ള ഖാദി സ്ഥാപന മേധാവികളെയും പങ്കാളികളെയും
വിളിച്ചുചേർത്ത സെന്റർ ഫോർ എക്‌സലൻസ് ഓഫ് ഖാദി (COEK) എന്ന വർക്ക്‌ഷോപ്പും
ശ്രീ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ ‘കൈകൊണ്ട്
നൂൽക്കുന്ന പൈതൃകത്തിന്റെ’ പാരമ്പര്യങ്ങളിൽ വേരൂന്നിയതും “നയേ ഭാരത് കി നയി
ഖാദി” എന്ന പ്രത്യേക സിഗ്നേച്ചർ കാമ്പെയ്‌നിലൂടെ ഡിസൈൻ നവീകരണം,
മാർക്കറ്റിംഗ് തന്ത്രങ്ങൾ, മൂല്യവർദ്ധനവ് എന്നിവയിലൂടെ ആധുനിക വിപണിയിൽ
ഖാദിയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നതിലാണ് വർക്ക്‌ഷോപ്പ് ശ്രദ്ധ
കേന്ദ്രീകരിച്ചത്.2047 ലെ വികാസ് ഭാരതത്തിനായുള്ള പ്രധാനമന്ത്രി ശ്രീ
നരേന്ദ്ര മോദിയുടെ ദർശനം പിന്തുടർന്ന്, കേരളത്തിൽ ഖാദി, വി.ഐ. പരിപാടികൾ
പ്രോത്സാഹിപ്പിക്കുന്നതിനായി ഗുണഭോക്താക്കളുടെ ഉപജീവനമാർഗ്ഗത്തിന് പിന്തുണ
നൽകുന്നതിനായി കെ.വി.ഐ.സി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയർമാൻ
ശ്രീ മനോജ് കുമാർ തന്റെ പ്രസംഗത്തിൽ പറഞ്ഞു.ഖാദി
വസ്ത്രങ്ങൾ സ്വീകരിക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ
പൗരന്മാരോടുള്ള ആഹ്വാനം, ഖാദിയുടെ ആവശ്യകത വർദ്ധിപ്പിച്ചതായും ഇത്
ആഗോളതലത്തിൽ ഖാദിയെ ഒരു ഫാഷനും സ്വത്വവുമായി മാറ്റിയതായും അദ്ദേഹം
അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉൽപ്പാദനവും വിൽപ്പനയും
എടുത്തുകാണിച്ചുകൊണ്ട് , ഖാദി ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 56% ൽ നിന്ന് 65% ആയി വർദ്ധിച്ചതായും ഇത് 12,000 ൽ
അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മാർക്കറ്റ്
ഡെവലപ്‌മെന്റ് അസിസ്റ്റൻസ് (എംഎംഡിഎ) പദ്ധതി പ്രകാരം, കെവിഐസി കേരളത്തിലെ
ഖാദി സ്ഥാപനങ്ങൾക്ക് പ്രതിവർഷം ഏകദേശം 14 കോടി രൂപ നൽകുന്നുണ്ടെന്നും
അദ്ദേഹം അറിയിച്ചു. ഇതിൽ, ഉൽപാദനത്തിന് 35% പ്രോത്സാഹനമായി 4 കോടി രൂപ
നേരിട്ട് കരകൗശല വിദഗ്ധരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ്
ചെയ്യുന്നു, അതേസമയം 14% പ്രോത്സാഹനമായി 1.5 കോടി രൂപ കാര്യകർത്താക്കൾക്ക്
നൽകുന്നു. അതുവഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്ഥിരമായ ഉപജീവനമാർഗ്ഗം
ഉറപ്പാക്കുന്നു.ഗ്രാമോദ്യോഗ്
വികാസ് യോജന (ജിവിവൈ) പ്രകാരം, ഇലക്ട്രിക് മൺപാത്ര നിർമ്മാണം, തേനീച്ച
വളർത്തൽ, മരപ്പണി, ഫൈബർ വേർതിരിച്ചെടുക്കൽ, തയ്യൽ, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ
ജോലി, മൊബൈൽ റിപ്പയർ തുടങ്ങിയ വിവിധ വ്യാപാരങ്ങളിൽ ടൂൾകിറ്റുകൾ നൽകി
കെവിഐസി കരകൗശല വിദഗ്ധരെ പിന്തുണയ്ക്കുന്നു. നിലവിൽ, കേരളത്തിലുടനീളം 715
ഗുണഭോക്താക്കൾക്ക് 2,950 ടൂൾകിറ്റുകൾ നൽകിയിട്ടുണ്ട്. 2025–26 വർഷത്തേക്ക്,
മൺപാത്ര നിർമ്മാണത്തിൽ 200 ഉം തേനീച്ച വളർത്തലിൽ 100 ഉം ഉൾപ്പെടെ 400
പുതിയ ഗുണഭോക്താക്കളെയാണ് കെവിഐസി ലക്ഷ്യമിടുന്നത്.എം.എസ്.എം.ഇ.
മന്ത്രാലയത്തിന്റെ ഒരു പ്രധാന പദ്ധതിയായ പി.എം.ഇ.ജി.പിയെക്കുറിച്ച്
സംസാരിക്കവേ ശ്രീ മനോജ് കുമാർ, പി.എം.ഇ.ജി.പി. പ്രകാരം കേരളത്തിൽ തുടക്കം
മുതൽ ₹726 കോടി മാർജിൻ മണി സബ്സിഡി വിതരണം ചെയ്തിട്ടുണ്ടെന്നും , ഇത്
33,927-ലധികം പദ്ധതികളെ പിന്തുണയ്ക്കുകയും 3.05 ലക്ഷത്തിലധികം ആളുകൾക്ക്
തൊഴിൽ നൽകുകയും ചെയ്തതായും , 2024–25 സാമ്പത്തിക വർഷത്തിൽ, 2,260 പദ്ധതികൾ
പ്രോത്സാഹിപ്പിക്കുന്നതിനായി കെ.വി.ഐ.സി. ₹69.92 കോടി
ലക്ഷ്യമിട്ടിരുന്നിടത്ത് ,ഇതിനകം ₹58.96 കോടി വിതരണം ചെയ്തുവെന്നും അതിന്റെ
ഫലമായി 24,860 പുതിയ തൊഴിലവസരങ്ങൾ ഉണ്ടായതായും ചൂണ്ടിക്കാട്ടി. 2025–26
വർഷത്തേക്ക് കെവിഐസി 77.50 കോടി രൂപയുടെ പദ്ധതിയാണ്
മുന്നോട്ടുവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2,071 പുതിയ സംരംഭങ്ങളും
22,700 അധിക തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. നിലവിൽ,
15.30 കോടി എംഎം ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ വിതരണം ചെയ്തു, ഇത് 650
എംഎസ്എംഇകളും 7,100 തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സഹായിച്ചു.കെവിഐസി,
കെകെവിഐബി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഖാദി
സ്ഥാപനങ്ങളിലെ പ്രതിനിധികൾ, കരകൗശല വിദഗ്ധർ എന്നിവർ പരിപാടിയിൽ
പങ്കെടുത്തു.
