2025 ജൂലൈ മാസത്തെ GSTR-3B റിട്ടേൺ മുതൽ, ഓട്ടോ പോപ്പുലേറ്റഡ് വിവരങ്ങളിൽ നികുതിദായകർക്ക് മാറ്റം വരുത്താൻ കഴിയില്ലെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചു. ഇതുവരെ GSTR-1/GSTR-1A/ IFF എന്നിവയിൽ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി GSTR-3Bയിൽ നികുതി ബാധ്യത ഓട്ടോ പോപ്പുലേറ്റഡ് ചെയ്തെങ്കിലും, ചുരുങ്ങിയ പരിധിയിൽ തിരുത്തലിന് അവസരം ഉണ്ടായിരുന്നു. ഇത്തരം ഭേദഗതികൾ ഇനി മുതൽ GSTR-1A വഴി നിർവഹിക്കണം.
2024 ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന GSTR-1A സംവിധാനം ഉപയോഗിച്ച്, നികുതിദായകർ GSTR-1ൽ രേഖപ്പെടുത്തിയ തെറ്റുകൾ ശരിയാക്കാവുന്നതിനാൽ GSTR-3B റിട്ടേണിൽ തിരുത്തൽ വരുത്തേണ്ട ആവശ്യമില്ലെന്നും നികുതിദായകർ ഈ ഭേദഗതി ശ്രദ്ധിക്കണമെന്നും കമ്മീഷണർ അറിയിച്ചു.
