കാഞ്ഞിരപ്പള്ളി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മുഴുവന്‍ അശരണര്‍ക്കും അധഃസ്ഥിതര്‍ക്കുമായി ഉഴിഞ്ഞുവെച്ച് അവരുടെയിടയില്‍തന്നെ ജീവിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന നിയമവിരുദ്ധമായ കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ അസോവ.
നിയമവാഴ്ചയുള്ള രാജ്യത്ത് നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നതിനാല്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും ഒരു സമുദായത്തിന്റെ വികാരം വൃണപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ജയിലിലടച്ച് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുള്ള സമത്വം, മതസ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ പൗരാവകാശങ്ങള്‍ നിലനിര്‍ത്തണമെന്നും അസോവ ആവശ്യപ്പെട്ടു.
