കേരള ഗവർണർ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

തിരുവനന്തപുരം : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തിരുവനന്തപുരത്തെ ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനം (SAC) സന്ദർശിച്ചു. ഗവർണറെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന, AVSM, VM, സ്വീകരിക്കുകയും, തുടർന്ന് വ്യോമസേനാംഗങ്ങൾ
ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.

ദക്ഷിണ വ്യോമസേനാ കമാൻഡ് ഏറ്റെടുത്ത പദ്ധതികൾ, ചുമതലകൾ, സമുദ്ര വ്യോമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ബഹുമാനപ്പെട്ട ഗവർണറെ വിശദീകരിച്ചു. ഇന്ത്യയുടെ ഉപദ്വീപുകളിൽ മാനുഷിക സഹായം നൽകുന്നതിൽ ദക്ഷിണ വ്യോമ കമാൻഡിന്റെ സുസ്ഥിരമായ സംഭാവനകളും, 2024-ലെ വയനാട് വെള്ളപ്പൊക്കത്തിൽ HADR ദൗത്യങ്ങളിൽ വഹിച്ച പ്രധാന പങ്കും എടുത്തുപറയപ്പെട്ടു. തുടർന്ന്, ബഹുമാനപ്പെട്ട ഗവർണർ ദക്ഷിണ വ്യോമ കമാൻഡിന്റെ വിവിധ ഓഫീസുകൾ സന്ദർശിക്കുകയും വ്യോമസേനാംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.

വിജ്ഞാനാധിഷ്ഠിതവും കാലത്തിന്റെ പരീക്ഷണത്തിൽ നിലനിന്നതുമായ നമ്മുടെ സമ്പന്നമായ പാരമ്പര്യങ്ങളും നാഗരിക മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെയും അവ പഠിക്കേണ്ടതിന്റെയും ആവശ്യകതയെ ബഹുമാനപ്പെട്ട ഗവർണർ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വ്യോമസേനയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരുടെ കുറ്റമറ്റ അച്ചടക്കമുള്ള ജീവിതത്തിനും രാഷ്ട്രത്തോടുള്ള അവരുടെ മഹത്തായ കടമ നിറവേറ്റുന്നതിൽ അവർ കാണിച്ച ഉത്സാഹത്തിനും അദ്ദേഹം അഭിമാനവും നന്ദിയും അറിയിച്ചു

7 thoughts on “കേരള ഗവർണർ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

  1. Just a smiling visitor here to share the love (:, btw outstanding style and design. “Treat the other man’s faith gently it is all he has to believe with.” by Athenus.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!