കന്യാസ്ത്രീകളെ ജയിലിൽ അടച്ചത് ഭരണഘടന വിരുദ്ധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം : മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചത് മതേതര ഭാരതത്തിനേറ്റ കളങ്കമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണ എംഎൽഎ പറഞ്ഞു . അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിൻ്റെ മതേതര മൂല്യം തകർന്നടിഞ്ഞതായും അദ്ദേഹം പറഞ്ഞു . ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു . എം പി സന്തോഷ് കുമാർ ,യുജിൻ തോമസ് ,സിബി ജോൺ കൈതയിൽ ,ടി സി റോയ്, സനൽകാണക്കാലിൽ, സാബു മാത്യു ,ബിന്ദു സന്തോഷ് കുമാർ ,കെ എൻ നൈസാം എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!