തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‌റെ നിര്യാണത്തെത്തുടര്‍ന്ന്
ആദരസൂചകമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ചൊവ്വാഴ്ച
അവധിയായിരിക്കുമെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. തിരുവനന്തപുരം
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചൊവ്വാഴ്ച നടത്താനിരുന്ന അദാലത്ത്
ആഗസ്റ്റ് 21 ലേക്ക് മാറ്റിവച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ചൊവ്വാഴ്ച
തിരുവനന്തപുരം കമ്മീഷന്‍ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കേരള വനിതാ കമ്മീഷന്‍ കണ്ണൂരില്‍
നടത്താനിരുന്ന ജില്ലാതല അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്
അറിയിക്കും.
പോളിടെക്നിക് കോളേജുകളില്‍ ഒഴിവുള്ള എന്‍.സി.സി ക്വാട്ടാ
സീറ്റുകളിലേയ്‌ക്കു 22ന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ 25 ലേക്കു
മാറ്റി വച്ചു.
