വി എസിന്റെ സംസ്കാരം ബുധനാഴ്ച വലിയ ചുടുകാട്ടിൽ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ. ഇന്ന്
വൈകിട്ട് മൃതദേഹം തിരുവനന്തപുരം എ കെ ജി പഠന ​ഗവേഷണ കേന്ദ്രത്തിൽ പൊതു
ദർശനത്തിനെത്തിക്കും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. തുടർന്ന് മൃതദേഹം ‘വേലിക്കകത്ത്‌’ വീട്ടിൽ എത്തിക്കും. ചൊവ്വ

രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. തുടർന്ന് ഉച്ചയോടെ
ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. പോകുന്ന വഴിയിൽ ജനങ്ങൾക്ക് വി
എസിനെ കാണാനുള്ള അവസരമൊരുക്കും. ബുധൻ രാവിലെ പാർടി ആലപ്പുഴ ജില്ലാ
കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ
ചുടുകാട്ടിലാണ് സംസ്കാരം.

7 thoughts on “വി എസിന്റെ സംസ്കാരം ബുധനാഴ്ച വലിയ ചുടുകാട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!