തൃശൂര്‍ : പേരമംഗലത്ത് ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകന് അറസ്റ്റില്‍. പ്രതിയും ഭാര്യയും രണ്ട് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ചകളില്‍ കൂട്ടിക്കൊണ്ടുപോയപ്പോള്‍ ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയപ്പോള്‍ ഡോക്ടറോട് കുട്ടി വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പീഡനവിവരം സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Love the tone here.
Cracker of a job! Really appreciate what you do.