മൺസൂൺ ബമ്പർ കോടീശ്വരനെ അറിയാൻ ഇനി നാളുകൾ മാത്രം

കേരള സർക്കാരിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ആർക്കെന്നറിയാൻ ഇനി നാളുകൾ കൂടി മാത്രം. ഈ മാസം 23 നാണ് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പർ ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നൽകുന്നുണ്ട്. മാത്രമല്ല 5,000 രൂപയിൽ തുടങ്ങി 250 രൂപയിൽ അവസാനിക്കുന്ന നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.

ആകെ 34 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ ( ജൂലൈ 19 ) ഉച്ചവരെ 31 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി. 7,56,720 ടിക്കറ്റുകൾ പാലക്കാടും 3,74,660 ടിക്കറ്റുകൾ തിരുവനന്തപുരത്തും 3,35,980 ടിക്കറ്റുകൾ തൃശൂരും ഇതിനോടകം വിറ്റു പോയിട്ടുണ്ട്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!