നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത്: രജിസ്‌ട്രേഷൻ വ്യാഴാഴ്ച വരെ
കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള 25 അങ്കണ വാടികള്‍ക്ക് 2025- 26 സാമ്പത്തിക വര്‍ഷം പോഷകബാല്യം പദ്ധതി പ്രകാരം മുട്ട, പാല്‍ വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ടെണ്ടറുകള്‍ സെക്ടര്‍തല ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ക്ക് നല്‍കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9188959694, 9495706151.
(കെ.ഐ.ഒ.പി.ആര്‍ 1760/2025)
ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ മാടപ്പള്ളി അഡിഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 മണി വരെ വിതരണം ചെയ്യും. അന്നേദിവസം രണ്ടു മണിവരെ സ്വീകരിക്കും. മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മാടപ്പള്ളി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍: 0481 2425777.
പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സെമിനാർ ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച സെമിനാർ ഹാളിൽ ഒരേസമയം 150 ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ അധ്യക്ഷത വഹിച്ചു.
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിൽ എം. ചാണ്ടി, സിബി ജോൺ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പനച്ചിക്കാട് റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. അനിൽകുമാർ, ബി.ഡി.ഒ. പ്രദീപ്, എച്ച്.എം.സി. അംഗങ്ങളായ വാസന്തി സലിം, പി.സി. ബെഞ്ചമിൻ, എ.കെ. സജി,പുന്നൂസ് തോമസ്, മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ജോർജ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: പള്ളം ബ്ലോക്ക് പഞ്ചായത്ത് പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സെമിനാർ ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
(കെ.ഐ.ഒ.പി.ആർ 1742/2025)
ജോബ് ഫെയർ
കോട്ടയം: അസാപ്പ് കേരള വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ 19ന് രാവിലെ 9.30ന് പാമ്പാടി കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ച് ജോബ് ഫെയർ നടത്തും. രജിസ്ട്രേഷൻ സൗജന്യം. യോഗ്യത: എസ്.എൽ.എസ്.എസി./ പ്ളസ്ടു/ ഐ.ടി.ഐ/ ഡിപ്ലോമ/ ബിരുദം. ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 8330092230/ 9495999731
(കെ.ഐ.ഒ.പി.ആർ 1743/2025)
അയ്യങ്കാളി മെമ്മോറിയൽ സ്‌കോളർഷിപ്പ്
കോട്ടയം: അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് 2025-26 വർഷത്തേക്കുള്ള അപേക്ഷകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ, അനുബന്ധ രേഖകൾ എന്നിവ സഹിതം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിലോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ (പുഞ്ചവയൽ/ മേലുകാവ്/വൈക്കം) ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ജൂലൈ 21. വിശദവിവരത്തിന് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് കോട്ടയം ജില്ലാ ഓഫീസറുടെ (പ്രോജക്ട് ഓഫീസർ) ഓഫീസുമായോ/ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായോ ബന്ധപ്പെടണം്.
ഫോൺ: 04828-202751. ഇ-മെയിൽ വിലാസം : itdpkply@gmail.com
(കെ.ഐ.ഒ.പി.ആർ 1744/2025)
നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത്: രജിസ്‌ട്രേഷൻ വ്യാഴാഴ്ച വരെ
കോട്ടയം: നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 19 ന് കോട്ടയത്ത് നടക്കും. കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (തൂലിക) രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തിൽ മുൻകൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദർശിച്ച് ജൂലൈ 17 ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91-8281004905, 0481-2580033 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.
അപേക്ഷ നൽകുന്നതിന് എല്ലാ പാസ്‌പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്‌സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി, മെഡിക്കൽ ബില്ലുകൾ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിവാഹ ധനസഹായത്തിന് പൊതു രേഖകൾക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുൻപ് അപേക്ഷ നൽകിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
