എരുമേലി:ശബരിമല പാതയിൽ കണമല അട്ടിവളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് .ഇന്ന് ഉച്ച കഴിഞ്ഞു നാലുമണിയോടടുത്താണ് സംഭവം .നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു .ഡ്രൈവറുടെ കാൽ ഒടിഞ്ഞതായാണ് വിവരം .മറ്റുള്ളവ നിസാര പരുക്കുകളാണ് .പരുക്കേറ്റവരെ എരുമേലി സി എച്ച് സി യിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്