എരുമേലി:ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സ്ഥലങ്ങൾ ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഫീൽഡ് സർവേ ഇനി എരുമേലി തെക്ക് വില്ലേജിലേക്ക്എ രുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, 34, 35, 36, 37, 38, 39, 13, 168, 169, 170, 171, 172, 173, 174, 175, 176, 177 184, 167, 166, 165, 146, 40, 41, 42, 43 4 0 2208 281 282 283 എന്നീ സർവേ നമ്പറുകളിലെ ഭൂമിയിൽ ആണ് ഇനി സർവേ നടത്തേണ്ടത്. ബ്ലോക്ക് നമ്പർ 23ൽ ഉൾപ്പെട്ട 366 പേരുടെ സ്ഥലത്താണ് ഇനി സർവേ. ഇതിൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടുന്ന പ്രദേശം അവസാനം ആണ് സർവേ ചെയ്യുക. മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 21 ൽ 191, 192, 299 എന്നീ സർവേ നമ്പറിൽ ഉൾപ്പെട്ടതും ഗോസ്പൽ ഫോർ ഏഷ്യയും സർക്കാരും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം കോടതിയിൽ ഉണ്ടായിരുന്ന 60.4375 ഹെക്ടർ സ്ഥലത്ത് പിന്നീടു സർവേ നടത്താനാണ് തീരുമാനം. മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 19ൽ ഉൾപ്പെട്ട രണ്ട് പേരുടെ സ്ഥലങ്ങളിൽ തർക്കം മൂലം സർവേ പിന്നീടത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. നിലവിൽ മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 19ൽ 413, 414, 421, 422, 423 സർവേ നമ്പറുകളിലെ ഭൂമി ആണ് സർവേ ചെയ്തിട്ടുള്ളത്. മണിമല വില്ലേജിൽ നടന്ന സർവേയിൽ മുമ്പ് സ്ഥാപിച്ചിരുന്ന അതിര് കുറ്റികളിൽ ചിലത് ആരോ പിഴുതു മാറ്റിയതായി കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ പകരം കുറ്റികൾ സ്ഥാപിക്കുമെന്ന് സർവേ സംഘം അറിയിച്ചു.
എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ നിന്ന് 1039.876 ഹെക്ടര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ ഉള്‍പ്പെട്ട 366 പേരുടെയും ബ്ലോക്ക് നമ്പര്‍ മണിമല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 19 ല്‍ ഉള്‍പ്പെട്ട 73 പേരുടെയും സ്ഥലങ്ങള്‍, ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട ഗോസ്പല്‍ ഫോര്‍ ഏഷ്യയും (ചെറുവള്ളി എസ്റ്റേറ്റ്) സര്‍ക്കാരും തമ്മില്‍ ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതുമായ 811.4200 ഹെക്ടര്‍, 22 -ാം നമ്പര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട 42.5800 ഹെക്ടര്‍, 22-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ട കേരള സര്‍ക്കാര്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡും സര്‍ക്കാരും തമ്മില്‍ കോടതിയില്‍ ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന 1.8300 ഹെക്ടര്‍, മണിമല വില്ലേജില്‍ 21-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ടതും ഗോസ്പല്‍ ഫോര്‍ ഏഷ്യയും സര്‍ക്കാരും തമ്മില്‍ ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതുമായ 60.4375 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ 352 കുടുംബങ്ങള്‍ക്കാണ് സ്ഥലം നഷ്ടപ്പെടുന്നത്. ഇതിൽ തന്നെ 347 കുടുംബങ്ങളുടെ ജീവനോപാധികളും നഷ്ടപ്പെടും.
