തിരുവനന്തപുരം : 16 ജൂലൈ 2025
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴിലുള്ള മേരാ യുവ ഭാരതിന്റെ തിരുവനന്തപുരത്തെ തൈക്കാടുള്ള ഓഫീസിലേക്ക് പാർട്ട് ടൈം സ്വീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് മുതൽ 25 വയസ്സുവരെയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 6000 രൂപ വേതനം ലഭിക്കും. ദിവസേന 4 മണിക്കൂറാണ് ജോലി സമയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും മേരാ യുവ ഭാരത്, വിദ്യ നഗർ, സി വി രാമൻ പിള്ളൈ റോഡ്, തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ മെയിൽ: mybharatkerala[at]gmail[dot]com ഫോൺ: 9746674650. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 25, 2025.