ഓപ്പറേഷന്‍ ഡി -ഹണ്ട്: 115 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ജൂലൈ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. കഞ്ചാവ് കൈവശം വച്ചതിന് 111 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 115 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി കഞ്ചാവ് (1.00938 കി.ഗ്രാം), കഞ്ചാവ് ബീഡി (68 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ജൂലൈ മൂന്നിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

9 thoughts on “ഓപ്പറേഷന്‍ ഡി -ഹണ്ട്: 115 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു

  1. Dann schnapp dir den exklusiven Sportwetten-Willkommensbonus von HitnSpin! Mit der mobilen App von HitnSpin hast du dein Lieblingscasino immer in der Hosentasche – egal ob du ein Android- oder iPhone-User bist. Auch Fans von Tischspielen kommen auf ihre Kosten. Highroller profitieren freitags von einem 100 % Bonus bis zu 3.000 EUR sowie zusätzlichen Freispielen. Wir bieten eine mobile Plattform, über die Sie direkt von Ihrem mobilen Webbrowser aus auf die Spiele zugreifen können.
    Sie zeichnet sich durch ihr sauberes Design, schnelle Ladezeiten und eine einfache Navigation aus. Egal, ob Sie ein Telefon oder einen Computer benutzen, die Anmeldung ist einfach und schnell.

    References:
    https://online-spielhallen.de/hitnspin-casino-de-bis-zu-295-bonus-sichern/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!