കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നാലമ്പല ദര്‍ശന യാത്ര 17 മുതല്‍ 

കണ്ണൂർ: രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍. തൃശ്ശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് യാത്ര. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൊഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം രാമപുരം, കുടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കുമാണ് നാലമ്പല പാക്കേജ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂര്‍ ഭരതസ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളാണ് കണ്ണൂര്‍ നാലമ്പലം പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജൂലൈ 17, 25, 30 തീയതികളില്‍ തൃശ്ശൂര്‍ നാലമ്പലം, ജൂലൈ 22, ആഗസ്ത് ആറ് തീയതികളില്‍ കോട്ടയം നാലമ്പലം, ജൂലൈ 19,26, ആഗസ്ത് രണ്ട്, ഒന്‍പത് തീയതികളില്‍ കണ്ണൂര്‍ നാലമ്പലം എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ ഈ ആഴ്ചയില്‍ കൊല്ലൂര്‍ മൂകാംബിക തീര്‍ത്ഥാടന യാത്രയും റാണിപുരം അഡ്വഞ്ചര്‍ ടൂര്‍ പാക്കേജും സംഘടിപ്പിക്കുന്നുണ്ട്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും കണ്ണൂര്‍: 9497007857, പയ്യന്നൂര്‍: 9495403062, ജില്ലാ കോ ഓര്‍ഡിനേറ്റര്‍: 8089463675 നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!