എരുമേലി ഫൊറോന ഗോൾഡൻ ജൂബിലി നിറവിൽ , മാർ മാത്യു അറക്കൽ സുവർണ്ണജൂബിലി ദീപം തെളിയിച്ചു

എരുമേലി :കിഴക്കൻ മലയോര മേഖലയുടെ വിശ്വാസ തലസ്ഥാനമായ എരുമേലി ഫൊറോന  രൂപമെടുത്തതിന്റെ അൻപതാം വാർഷികാഘോഷം  കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ്പ് മാർ മാത്യു അറക്കൽ ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു .എരുമേലി ഇടവക 1975 ഓഗസ്റ്റ് 15 ന്  കർദിനാൾ  മാര്‍ ആന്‍റണി പടിയറയാണ്  ഫൊറോനാ ആയി ഉയര്‍ത്തിയത് .ഫൊറോനാ രൂപീകരണത്തിനുശേഷം എരുമേലിക്കുണ്ടായ ദൈവാനുഗ്രഹങ്ങളെ മാർ അറക്കൽ പിതാവ് അനുസ്മരിച്ചു .എരുമേലി മതസാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും നാടാണ് .എരുമേലിയിൽ പള്ളി നിർമ്മിക്കുന്നതും ആരാധനാകർമ്മങ്ങൾ ആരംഭിക്കുന്നതുമെല്ലാം മാർ മാത്യു അറക്കൽ അനുസ്മരിച്ചു . രാവിലെ ഏഴിന് നടന്ന വി .കുർബാനയ്ക്ക് മാർ മാത്യു അറക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു .എരുമേലി ഫൊറോനാ പള്ളി വികാരി റെവ ഫാ വർഗീസ് പുതുപ്പറമ്പിൽ ,ഫാ സോബിൻ എന്നിവർ സഹകാർമികത്വം വഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!