തിരുവനന്തപുരം സിജിഎസ്ടി സോൺ അം​ഗീകാര തിളക്കത്തിൽ: സിബിഐസിയുടെ പ്രശംസാ പത്രം

തിരുവനന്തപുരം  : 2025 ജൂൺ 26

തിരുവനന്തപുരം  : 2025 ജൂൺ 26

2025 ജൂലൈ 1-ന് നടക്കുന്ന 8-ാമത് ജിഎസ്ടി ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച്, ​രണ്ട് നിർണായക മേഖലകളിലെ മികച്ച പ്രകടനത്തിന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിൻ്റെ (സിബിഐസി) പ്രശംസ നേടി തിരുവനന്തപുരം കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) സോൺ. ജിഎസ്ടി രജിസ്ട്രേഷനുകളുടെ പ്രോസസ്സിംഗ്, ജിഎസ്ടി അപ്പീലുകളുടെ തീർപ്പാക്കൽ എന്നീ മേഖലകളിലെ പ്രകടനത്തിനാണ് പ്രശംസാ പത്രം ലഭിച്ചത്. നികുതിദായകരുടെ സൗകര്യത്തിനും ഭരണപരമായ കാര്യക്ഷമതയ്ക്കും ഉള്ള അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, ജിഎസ്ടി രജിസ്ട്രേഷൻ അപേക്ഷകളിൽ 55% 7 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്തുകൊണ്ട് സോൺ ദേശീയ റാങ്കിംഗിൽ ഒന്നാമതെത്തി. ദേശീയ ശരാശരിയായ 17%-നെ അപേക്ഷിച്ച് ഏറെ മുന്നിലാണിത്. ശക്തമായ തർക്ക പരിഹാര സംവിധാനത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈ വർഷം ഫയൽ ചെയ്ത 83% ജിഎസ്ടി അപ്പീലുകൾ തിരുവനന്തപുരം സോൺ വിജയകരമായി തീർപ്പാക്കി. നികുതിദായക കേന്ദ്രീകൃത സേവനങ്ങൾ നൽകുന്നതിലും, വ്യാപാരം സു​ഗമമാക്കുന്നതിനും, ചരക്ക് സേവന നികുതിയുടെ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മേഖലയിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സുസ്ഥിരമായ ശ്രമങ്ങളെ ഈ നേട്ടം അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!