പമ്പാവാലി :ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി താഴെ വീണ് മരിച്ചു. പമ്പാവാലി ആറാട്ടുകയം വേലംപറമ്പിൽ വി കെ രവീന്ദ്രൻ (60) ആണ് മരിച്ചത്.ഇന്ന് ഉച്ച കഴിഞ്ഞ് പമ്പാവാലി അഴുതമുന്നി ഭാഗത്ത് വച്ച് ലോറിയിൽ തടി കയറ്റുന്നതിനിടെ ആണ് അപകടം. തടി കയറ്റുന്നതിനായി വയ്ക്കുന്ന പടങ്ങിൽ നിന്ന് താഴെ വീണ് അപകടം സംഭവിക്കുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ മോർച്ചറിയിൽ. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകുമെന്ന് പോലിസ് അറിയിച്ചു. ഭാര്യ. ശാന്ത രവീന്ദ്രൻ.
മക്കൾ: രശ്മി വി രവീന്ദ്രൻ, രതിൻ വി. രവീന്ദ്രൻ, രതീഷ് വി രവീന്ദ്രൻ.

best hgh booster
References:
wehrle