പ്രധാനമന്ത്രിക്ക് സൈപ്രസിന്റെ ​ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മാകരിയോസ് ​​​III ബഹുമതി

ന്യൂഡൽഹി : 2025 ജൂൺ 16


സൈപ്രസിന്റെ “ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് ​III”എന്ന ബഹുമതി  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് ഇന്ന്  സമ്മാനിച്ചു.

1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിൽ ഈ ബഹുമതി സ്വീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി പ്രസിഡന്റിനും ​ഗവൺമെന്റിനും സൈപ്രസിലെ ജനങ്ങൾക്കും നന്ദി അറിയിച്ചു. പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യയും സൈപ്രസും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് അദ്ദേഹം പുരസ്കാരം സമർപ്പിച്ചു. ആഗോള സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ദർശനത്തെ നയിക്കുന്ന “വസുധൈവ കുടുംബകം” അല്ലെങ്കിൽ “ലോകം ഒരു കുടുംബമാണ്” എന്ന പുരാതന തത്ത്വചിന്തയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും സൈപ്രസും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള പുതുക്കിയ പ്രതിബദ്ധതയായി പ്രധാനമന്ത്രി ഈ ബഹുമതി സ്വീകരിച്ചു. സമാധാനം, സുരക്ഷ, പരമാധികാരം, പ്രാദേശിക സമഗ്രത, സമൃദ്ധി എന്നിവയോടുള്ള ഇരു രാജ്യങ്ങളുടെയും അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ അവാർഡ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ബഹുമതി ഏറ്റുവാങ്ങിക്കൊണ്ടുള്ള പ്രധാനമന്ത്രിയു‌ടെ പ്രസം​ഗത്തിന്റെ ലിങ്ക് ഇവിടെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!