എറണാകുളം:കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ.
അലൻ വർഗീസ് , വയസ്സ് 21, S/O ടോമി ചാക്കോ , കുരിയറ്റുകുന്നേൽ വീട് , കൂട്ടാമ്പുറം , എന്നയാളാണ് KAAPA നിയമലംഘനത്തിന് അറസ്റ്റിലായത്.എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ KAAPA ഉത്തരവനുസരിച്ച് 11.03.2025 തീയതി മുതൽ 6 (ആറ് ) മാസ കാലത്തേക്ക് എല്ലാ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പകൽ 10.00 മണിക്കും 12.00 മണിക്കും ഇടയ്ക്കുള്ള സമയത്തു ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO മുമ്പാകെ ഹാജരാകണമെന്നും ടി കാലയളവിൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ പരിധിയിൽ വരുന്ന മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ഈ ഉത്തരവ് ലംഘിക്കുകയോ ചെയ്യരുത് എന്ന ഉത്തരവ് നിലവിലിരിക്കെ അത് ലംഘിച്ച് 11.06.2025 തീയതി ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ ബൈക്ക് മോഷണ കേസിൽ അലൻ പ്രതിയാവുകയായിരുന്നു. KAAPA നിയന്ത്രണം നിലനിൽക്കേ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.