കാഞ്ഞിരപ്പള്ളിയിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : റാവുത്തർ ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ആസർ ഫൗണ്ടേഷൻ ഹാളിൽ നടന്ന സംഗമം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി ചുനക്കര ഹനീഫ ആമുഖ പ്രഭാഷണം നടത്തി.

സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് പി.എം.അബ്ദുൾ സലാം,ബ്ളോക് പഞ്ചായത്തംഗം ഷക്കീല നസീർ,കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ,കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സിൻഷാ അഷറഫ്, റാവുത്തർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിമാരായ മുജീബ് റഹ്മാൻ, നസീർ സീതാർ, ജാഫർ ഖാൻ ,ജില്ലാ ജന.സെക്രട്ടറി അഡ്വ.എം.എ.റിബിൻഷാ, ട്രഷറർ പി.എ.സാലു, ഹാജി ഇബ്രാഹിം പുളിമൂട്ടിൽ, അഫ്സൽ ഹനീഫ്, ജാഫർ കോനാട്ടുപറമ്പിൽ,സാദത്ത് കളരിക്കൽ,കെ.എൻ.നൈസാം, അസീസ് റാവുത്തർ, ജലീൽ , ഷാമോൻ പേട്ടവാർഡ് എന്നിവർ പ്രസംഗിച്ചു.

റാവുത്തർ ഫെഡറേഷൻ സ്ഥാപക നേതാക്കളായ ചുനക്കര ഹനീഫ, പി പി.അബ്ദുൾ ലത്തീഫ് റാവുത്തർ,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പി.എം.അബ്ദുൾ സലാം പാറക്കൽ, ഷക്കീല നസീർ, വി.ടി.അയൂബ് ഖാൻ, താലൂക്ക്‌ വ്യവസായ ഓഫീസർ കെ.കെ.ഫൈസൽ, ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, ഡോ.നിഖിൽ ദിലീഫ്, ഷാഹുൽ ഹമീദ് ആപ്പിൾ ബീ, മിർഷാ ഖാൻ മങ്കാശേരി, ഷാജി വലിയകുന്നത്ത്, യുവ സംരംഭകൻ വി.എൻ.നൗഷാദ്, ഷംസ് തോട്ടത്തിൽ,നിസാർ കെ റഷീദ്, ആദില ജാഫർ കോനാട്ടുപറമ്പിൽ, പി.പി.നൗഷാദ്, എന്നിവരെ ചടങ്ങിൽ ആദരിച്ചു.

റാവുത്തർ ഫെഡറേഷൻ്റെ ആദരവ് സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫാ റാവുത്തരിൽ നിന്നും ദേശാഭിമാനി ലേഖകന്‍ ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍ ഏറ്റുവാങ്ങുന്നു

3 thoughts on “കാഞ്ഞിരപ്പള്ളിയിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!