കോവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ 2109 പേർക്ക് രോഗബാധ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇതുവരെ 7400 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. 11,967 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു.
ഇതുവരെ 1437 കേസുകൾ രജിസ്റ്റർ ചെയ്തു. കോവിഡ് കേസുകൾ പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. പനിയും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കണം. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ കഴിവതും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് രാ​ജ്യ​ത്തെ രോ​​ഗ​വ്യാ​പ​ന​ത്തി​ൽ 200ല​ധി​കം കേ​സു​ക​ൾ​ക്ക് പി​ന്നി​ൽ എ​ക്സ്.​എ​ഫ്.​ജി ആ​ണെ​ന്ന് അധികൃതർ വ്യ​ക്ത​മാ​ക്കു​ന്നു.
കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, പ​ശ്ചി​മ ബം​​ഗാ​ൾ, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​മി​ക്രോ​ൺ ഉ​പ വ​ക​ഭേ​ദ​ത്തി​ന്റെ പി​ൻ​ഗാ​മി​യാ​യാ​ണ് എ​ക്സ്.​എ​ഫ്.​ജി വ​ക​ഭേ​ദ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ ശേ​ഷി​യെ എ​ളു​പ്പ​ത്തി​ൽ മ​റി​ക​ട​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് എ​ക്സ്.​എ​ഫ്.​ജി വ​ക​ഭേ​ദ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത​ര ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ എ​ക്സ്.​എ​ഫ്.​ജി​യും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച് (ഐ.​സി.​എം.​ആ​ർ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​രാ​ജീ​വ് ഭെ​ൽ വ്യ​ക്ത​മാ​ക്കി.

4 thoughts on “കോവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ 2109 പേർക്ക് രോഗബാധ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!