വനിതാ ശിശു വികസന വകുപ്പിൽഭാഷാവിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്

കോട്ടയം: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭാഷാവിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് ഒഴിവുകൾ.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു വിവിധ ഭാഷ തർജമ ചെയ്യുന്നതിലേക്കായി ഭാഷാവിദഗ്ധ പാനലിലേക്ക് ഹിന്ദി, തമിഴ്, തെലുങ്ക്, അസമീസ്, ബംഗാളി, കന്നഡ, മാറാത്ത, ഒറിയ, ഗുജറാത്തി, ബീഹാറി എന്നീ ഭാഷകൾ എഴുതാനും വായിക്കാനും അറിയുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുണ്ടാകണം. ബന്ധപ്പെട്ട ഭാഷ വായിക്കാനും എഴുതാനും അറിയണം. 30 മുതൽ 60 വയസ്സുവരെയുള്ള സോഷ്യൽ വർക്ക്, സൈക്കോളജി, ചൈൽഡ് ഡെവലെപ്‌മെൻറ്, ഭാഷ അധ്യാപകർ എന്നീ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പാനലിലേക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫില്ലും ആർ.സി.ഐ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
എം.ബി.ബി.എസ്, സൈക്കാട്രിയിൽ എം.ഡി എന്നിവയാണ് സൈക്യാട്രിസ്റ്റ് പാനലിലേക്കുള്ള യോഗ്യത.
താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു യൂണിറ്റ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം 686001 വിലാസത്തിൽ ജൂൺ 25ന് വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷ ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടാം.ഫോൺ: 8281899464.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!