പാലാ : കേരള കോൺഗ്രസ്എം സംസ്കാരവേദി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചരണം രാമപുരം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് ബിജോയ് പാലകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ദീപിക നാഷണൽ എഡിറ്റർ ജോർജ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു. കിൻഫ്ര & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ മുഖ്യപ്രഭാഷണം നടത്തി. ഉഴവൂർ ബ്ലോക്ക്പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബൈജു ജോൺ പുതിയിടത്തുചാലിൽ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ട്, പഞ്ചായത്ത് അംഗം ജയ്‌മോൻ മുടിയാരത്ത് സ്കൂൾ ഹെഡ് മിസ്ട്രസ് ജാനറ്റ് കുര്യൻ, സംസ്കാര വേദി നിയോജകമണ്ഡലം പ്രസിഡണ്ട് ജയ്സൺ കുഴി കോടിയിൽ സെക്രട്ടറി ജയ്സൺ മാന്തോട്ടം ജനറൽ കൺവീനർ പിജെ മാത്യു പാലത്താനം, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.

കേരളാ സംസ്കാര വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം സേക്രട്ട് ഹാർട്ട് ജി.എച്ച്.എസിൽ നടത്തിയ പരിസ്ഥിതി ദിനാചരണം മാദ്ധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ സ്കൂൾ മൈതാനത്ത് വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
equipoise steroids
References:
valley.Md