കാഞ്ഞിരപ്പള്ളി: കേരളത്തിലെ പൊതു സമൂഹം ഏറ്റെടുത്ത ആശാ വർക്കർമാരുടെ സമരം തൊഴിലാളി വർഗ പാർട്ടിയെന്ന് മേനി നടിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയെ ന്ന് ആശാവർക്കർമാരുടെ രാപ്പകൽ സമര ജാഥയുടെ ക്യാപ്റ്റൻ എം.എ. ബിന്ദു പറഞ്ഞു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമര യാത്രക്ക് യുഡിഎഫ് ടൗണിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു എം.എ. ബിന്ദു.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി.എ ഷെമീർ മുഖ്യപ്രഭാഷണം നടത്തി. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, അബ്ദുൾ കരീം മുസലിയാർ, ബിജു പത്യാല, നാസർ കോട്ടവാതിൽക്കൽ, സുനിൽ തേനമ്മാക്കൽ, ഡാനി ജോസ് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: ആശാ വർക്കർമാർ നടത്തുന്ന രാപകൽ സമര യാത്രയ്ക്ക് മുണ്ടക്കത്ത് സ്വീകരണം നൽകി. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. രാപകൽ സമര യാത്ര ക്യാപ്റ്റൻ എം.എ. ബിന്ദു, എസ്. മിനി, മേഖല കോ ഓർഡിനേറ്റർ കെ.പി. മായാമോൾ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, ടി.സി. ഷാജി, ചാൾസ് ആന്റണി, ഷാഹിദ റഹിം, സിജു കൈതമറ്റം, ഇമാം അബ്ദുൾ റഷീദ്, രാജീവ് പുഞ്ചവയൽ, തമ്പി കാവുംപാടം, ബിനു മറ്റക്കര, പി.ടി. നൗഷാദ്, പി.കെ. റസാക്ക്, ടി.സി. സെയ്ദ് മുഹമ്മദ്, ഷാജി അറത്തിൽ, റോയി കപ്പലുമാക്കൽ, ടി.ടി. സാബു എന്നിവർ പ്രസംഗിച്ചു.