കോട്ടയം: ജില്ലയ്ക്കു കുടുംബശ്രീയുടെ കലാമികവു മൂന്നുദിവസമായി പകർന്നു നൽകിയ കുടുംബശ്രീ സംസ്ഥാനതല കലോത്സവം ‘അരങ്ങ് 2025’ സമാപിച്ചു.
അതിരമ്പുഴയിൽ നടന്ന കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ട്രോഫിയും കണ്ണൂർ ജില്ല കരസ്ഥമാക്കി. രണ്ടാം സ്ഥാനം കാസർകോട് ജില്ലയും മൂന്നാം സ്ഥാനം തൃശൂർ ജില്ലയും നേടി.
സമാപന സമ്മേളന ഉദ്ഘാടനവും ജേതാക്കൾക്കുള്ള സമ്മാനവിതരണവും ജോസ് കെ. മാണി എം.പി നിർവഹിച്ചു. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് മൂന്ന് ദിവസവും വിജയകരമായി മത്സരയിനങ്ങളിൽ പങ്കെടുത്തത് കുടുംബശ്രീയുടെ നിശ്ചയദാർഢ്യത്തെ എടുത്തുകാട്ടുന്നുവെന്നു ജോസ് കെ. മാണി എം.പി. പറഞ്ഞു. ഇന്ന് എല്ലാ സാമൂഹ്യ സാംസ്‌കാരിക മേഖലയിലും സ്ത്രീകളുടെ ശക്തമേറിയ സാന്നിധ്യം ഉണ്ട്. ജീവിത സാഹചര്യങ്ങൾ കാരണം ഒതുക്കിവെച്ച കഴിവുകളെ പ്രകടിപ്പിക്കാൻ കഴിഞ്ഞ ആറു വർഷക്കാലമായി സർക്കാർ വേദി ഒരുക്കി എന്നുള്ളത് അഭിമാനമാണ് എന്ന് ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമാപനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ പള്ളി പാരിഷ് ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എം.പി, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മരായ ജോസ് ജോസഫ് അമ്പലക്കുളം, ഒ.എസ്. അനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യൻ, ആൻസ് വർഗീസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ.യു. ശ്യാംകുമാർ, കുടുംബശ്രീ ഭരണസമിതി അംഗം സൈനമ്മ ഷാജു, അതിരമ്പുഴ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ബീന സണ്ണി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ഫോട്ടോക്യാപ്ഷൻ:
അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം ജോസ് .കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്നു.
അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജേതാക്കളായ കണ്ണൂർ ജില്ലാ ടീം ട്രോഫിയുമായി.

В этом обзорном материале представлены увлекательные детали, которые находят отражение в различных аспектах жизни. Мы исследуем непонятные и интересные моменты, позволяя читателю увидеть картину целиком. Погрузитесь в мир знаний и удивительных открытий!
Подробнее можно узнать тут – https://vyvod-iz-zapoya-1.ru/