കോതാമല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ കോതാമല പ്രദേശത്തെ കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോതാമല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.
വർഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന മേഖലയാണ് കോതാമല. ജല ജീവൻ മിഷൻ പദ്ധതി വഴി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തിയതിന്റെ ഭാഗമാണ് കോതാമല കുടിവെള്ള പദ്ധതി. കോതാമലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഴുമലയിലുള്ള അറുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളം പദ്ധതിയിലൂടെ എത്തിക്കാനുള്ള പണികളും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി ആണ് പദ്ധതി നിർവഹണ ഏജൻസി. പഞ്ചായത്തും ജലനിധിയും 25 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. 1,12,500 രൂപ ഗുണഭോക്തൃ വിഹിതമായി പദ്ധതിക്ക് നൽകിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ സിയാദ്, ജിജി ഫിലിപ്പ്, റ്റി. ജെ മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജൻ കുന്നത്ത്, മുൻ പ്രസിഡന്റായ ഡയസ് കോക്കാട്ട്, കെആർഡബ്ല്യുഎസ്എ റീജിയണൽ പ്രോജക്ട് ഡയറക്ടർ റോഷ്നി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: കോതാമല കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

780 thoughts on “കോതാമല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!