വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും 27 ന്

എരുമേലി :വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും 27 5 2025 ചൊവ്വാഴ്ച 2 30ന് അസംഷൻ പള്ളി പാരിഷ് ഹാളിൽ നടക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്രസിഡണ്ട്  എം കെ തോമസ്കുട്ടി ഉദ്ഘാടനവും മുജീബ് റഹ്മാൻ അനുസ്മരണ പ്രഭാഷണവും നടത്തും യൂണിറ്റ് പ്രസിഡണ്ട്  തോമസ് കുര്യൻ അധ്യക്ഷത വഹിക്കും. എരുമേലി യൂണിറ്റ് യൂത്ത് വിങ്ങ് പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽദാനം സംഘടനയുടെ ജില്ലാ ജനറൽ സെക്രട്ടറി  എ കെ എൻ പണിക്കർ നിർവഹിക്കും. എരുമേലി മെർച്ചന്റ് അസോസിയേഷൻ ട്രസ്റ്റിന്റെ 2024 25 വർഷത്തെ ഡിവിഡന്റ്  വിതരണ ഉദ്ഘാടനം  (30%) ഈ യോഗത്തിൽ വച്ച് നിർവഹിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പറമ്പിൽ നസ്റിൻ പി ഫസീമിനെ ചടങ്ങിൽ വച്ച് എരുമേലി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും ടൗൺ വാർഡ് മെമ്പർ മായ നാസർ പനച്ചി ആദരിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ നജീബ് ഏഴാം വാർഡ് മെമ്പർ പി എ ഷാനവാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!