1200ൽ 1200 നേടിയ 41 മിടുമിടുക്കർ, കൂടുതല്‍ വിദ്യാര്‍ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് മലപ്പുറത്ത്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം വന്നപ്പോൾ ഫുൾ മാര്‍ക്ക് നേടിയത് 41 മിടുക്കര്‍. രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2002 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 370642 പേര്‍ പരീക്ഷ എഴുതിയതില്‍ 288394 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 78.69 ആയിരുന്നു. ഒന്നാം വര്‍ഷ പരീക്ഷയുടെ സ്കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയരീതിയാണ് അവലംബിച്ചത്.

190690 പെണ്‍കുട്ടികളില്‍ 165234 പേരും (86.65%), 179952 ആണ്‍കുട്ടികളില്‍ 123160 പേരും (68.44%) ഉപരി പഠനത്തിന് യോഗ്യത നേടി. 189263 സയന്‍സ് വിദ്യാര്‍ത്ഥികളില്‍ 157561 പേരും (83.25%), 74583 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളില്‍ 51578 പേരും (69.16%), 106796 കോമേഴ്സ് വിദ്യാര്‍ത്ഥികളില്‍ 79255 പേരും (74.21%) ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തില്‍ 34051 ല്‍ 19719 പേരും (57.91%) പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 5055 ല്‍ 3047 പേരും (60.28%) ഒ.ഇ.സി. വിഭാഗത്തില്‍ 8848 ല്‍ 6183 പേരും (69.88%) ഒ.ബി.സി. വിഭാഗത്തില്‍ 251245 ല്‍ 197567 പേരും (78.64%) ജനറല്‍ വിഭാഗത്തില്‍ 71443 ല്‍ 61878 പേരും (86.61%) ഉപരി പഠനത്തിന് അര്‍ഹത നേടി.
എയിഡഡ് മേഖലയിലെ സ്കൂളുകളില്‍ നിന്ന് 182409 ല്‍ 149863 പേരും (82.16%) ഗവണ്‍മെന്റ് മേഖലയിലെ 163904 ല്‍ 120027 പേരും (73.23%) അണ്‍എയിഡഡ് മേഖലയിലെ 23998 ല്‍ 18218 പേരും (75.91%) ഉപരി പഠനത്തിന് യോഗ്യരായി.

റഗുലര്‍ സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 30145 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡിനര്‍ഹത നേടി. ഇതില്‍ 22663 പേര്‍ പെണ്‍കുട്ടികളും 7482 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 22772 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 2863 പേര്‍ക്കും കോമേഴ്സ് വിഭാഗത്തില്‍ 4510 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. ഇതില്‍ 41 കുട്ടികള്‍ക്ക് മുഴുവന്‍ സ്കോറും 1200/1200 ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!