അകാരണമായി അമിതമായി ഹോൺ മുഴക്കുക.
വാഹനത്തിനു മുന്നിൽ കയറിയ ശേഷം വേഗം കുറച്ച് വാഹനമോടിക്കുക.
അപകടകരമായ വേഗത്തിൽ വാഹനമോടിക്കുക.
മറ്റാരെയും ഓവർ ടേക്ക് ചെയ്യാൻ അനുവദിക്കാതിരിക്കുക.
രൂക്ഷമായ നോട്ടമോ അസഭ്യമോ ശകാരമോ ചൊരിയുക.
ശബ്ദത്തോടെ പെട്ടന്നു ബ്രേക്കിടുക.
ഇതെല്ലാം road rage ൽ ഉൾപ്പെടുന്നു.2017-ൽ
റോഡ് ചട്ടങ്ങൾ പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർത്തതി ലൂടെ ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്.ഒരപകടമുണ്ടായാൽ:
അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുക. എതിർ വാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടൊ മോശമായി പെരുമാറുകയോ, കയ്യേറ്റം ചെയ്യുകയോ ചെയ്യരുത്. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും, മറ്റു വാഹനങ്ങൾക്ക് മാർഗ്ഗ തടസ്സമുണ്ടാകാത്ത രീതിയിൽ അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺനമ്പർ, ലൈസൻസിന്റെയും ഇൻഷൂറൻസിന്റെയും വിവരങ്ങൾ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. ഹോസ്പിറ്റലിൽ പോകേണ്ടുന്ന സന്ദർഭങ്ങൾ ഒഴിച്ച് സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പോലീസ് എത്തി നടപടി സ്വീകരിക്കുന്നത്‌വരെ സ്ഥലത്ത് തുടരുകയോ, ഇരുകൂട്ടരും തൊട്ടടുത്തുള്ള പോലീസ്‌സ്റ്റേഷനിലേക്ക് പോയി വിവരം ധരിപ്പിക്കുകയോ ചെയ്യേണ്ടതാണ്.
അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടത് താങ്കൾക്ക് എന്തെങ്കിലും പറ്റിയോ, ആർ യൂ ഓക്കെ …. എന്നതാവണം ….
സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ….
