എരുമേലി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം കരസ്ഥമാക്കി എരുമേലി നിർമല പബ്ലിക് സ്കൂൾ…
രണ്ട് പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചത് ശ്രദ്ധേയമായി. ഇവരിൽ ആദിൽ നജീബ് 95 ശതമാനവും മരിയ റോസ് ജിഫി 94 ശതമാനവും മാർക്ക് നേടി. 22 കുട്ടികൾക്ക് 80 ശതമാനത്തിൽ അധികം മാർക്കുണ്ട്. പരീക്ഷ എഴുതിയ മറ്റ് എല്ലാ കുട്ടികൾക്കും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ഉയർന്ന വിദ്യാഭ്യാസത്തിന് അർഹത നേടി. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

